---
title: "പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം ; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ"
english_title: "Attempted robbery at ATM in Peringathur; A 19-year-old native of Nadapuram was arrested by the Chokli police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259329/Attempted robbery at ATM in Peringathur; A 19-year-old native of Nadapuram was arrested by the Chokli police"
published_at: "2024-12-27T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ea6b8ea8e4_1000517863.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം ; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

> **Lead Summary:** പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു സംഭവം.

## Article Content

പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു സംഭവം.

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചൊക്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്ത് വിഘ്നേശ്വരൻ (19) അറസ്റ്റിലായത്. ചൊക്ലി സി.ഐ കെ.വി മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259329/Attempted robbery at ATM in Peringathur; A 19-year-old native of Nadapuram was arrested by the Chokli police)